Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SyrianDictator

മു​ൻ സി​റി​യ​ൻ പ്ര​സി​ഡ​ന്‍റ് ബ​ഷാ​ർ അ​സ​ദി​ന് വ​ധ​ശി​ക്ഷ

ഡ​മാ​സ്ക​സ്: മു​ൻ സി​റി​യ​ൻ പ്ര​സി​ഡ​ന്‍റ് ബ​ഷാ​ർ അ​സ​ദി​നും സ​ഹോ​ദ​ര​ൻ മ​ഹ​ർ അ​സ​ദി​നും വ​ധ​ശി​ക്ഷ വി​ധി​ച്ച് സി​റി​യ​ൻ കോ​ട​തി. പ്ര​തി​ക​ളു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ നടന്ന വിചാരണയിൽ പ്ര​ത്യേ​ക കോ​ട​തി​യാ​ണു ച​രി​ത്ര​പ​ര​മാ​യ വി​ധി പ്ര​സ്താ​വം ന​ട​ത്തി​യ​ത്. മാ​ന​വി​ക​ത​യ്‌​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ​ക്കു​മാ​ണ് ഇ​രു​വ​ർ​ക്കും വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. സി​റി​യ​ൻ സൈ​ന്യ​ത്തി​ന്‍റെ എ​ലൈ​റ്റ് റി​പ്പ​ബ്ലി​ക്ക​ൻ ഗാ​ർ​ഡ് ക​മാ​ൻ​ഡ​റാ​യി​രു​ന്നു മ​ഹ​ർ അ​സ​ദ്.

പ​തി​നാ​ലു വ​ർ​ഷ​ത്തോ​ളം നീ​ണ്ടു​നി​ന്ന സി​റി​യ​ൻ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ക്കാ​ല​ത്ത് ന​ട​ന്ന കൂ​ട്ട​ക്കൊ​ല, ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ൾ, നി​യ​മ​വി​രു​ദ്ധ ത​ട​ങ്ക​ലി​ലാ​ക്ക​ൽ, കു​ട്ടി​ക​ള​ട​ക്ക​മു​ള്ള നി​ര​പ​രാ​ധി​ക​ളു​ടെ വ​ധം തു​ട​ങ്ങി​യ കൊടും കു​റ്റങ്ങ​ളി​ൽ അ​സ​ദും കൂ​ട്ടാ​ളി​ക​ളും കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. അ​സ​ദ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക്രൂ​ര​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളെ തു​ട​ർ​ന്നു​ണ്ടാ​യ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ൽ ഏ​ക​ദേ​ശം അ​ഞ്ച് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് സ്വ​ന്തം നാ​ട് ഉ​പേ​ക്ഷി​ച്ച് പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രി​ക​യും ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

വി​മ​ത സ​ഖ്യ​ത്തി​ന്‍റെ ശ​ക്ത​മാ​യ മു​ന്നേ​റ്റ​ത്തെ തു​ട​ർ​ന്ന് ഭ​ര​ണ​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട അ​സ​ദ്,കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം റ​ഷ്യ​യി​ലാ​ണ് അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന​ത്. മു​ൻ പ്ര​സി​ഡ​ന്‍റി​നെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് സി​റി​യ​യി​ലെ പു​തി​യ ഭ​ര​ണ​കൂ​ടം റ​ഷ്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള നി​യ​മ​പോ​രാ​ട്ട​ങ്ങ​ളും ച​ർ​ച്ച​ക​ളും ഇ​പ്പോ​ഴും തു​ടരുകയാണ്.

1970 മു​ത​ൽ 2000 വ​രെ സി​റി​യ ഭ​രി​ച്ച ഹാ​ഫി​സ് അ​സ​ദിന്‍റെ മ​ക​നാ​ണ് ബഷാർ അസദ്. പിതാവിന്‍റെ പിൻഗാമിയായെത്തിയ അസദ് 2000 മു​ത​ൽ 2024 വ​രെ സി​റി​യ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ‌2024 ഡി​സം​ബ​റി​ൽ ഉ​ണ്ടാ​യ ആ​ഭ്യ​ന്ത​ര അ​ട്ടി​മ​റി​യി​ലൂ​ടെയാണ് അസദിന് അ​ധി​കാ​രം ന​ഷ്ട​പ്പെ​ടു​ക​യും രാ​ജ്യം വി​ടേ​ണ്ടി വ​രി​ക​യും ചെ​യ്തത്.

Latest News

Corehub Up